അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം;
തൃശൂര്‍ ഉൾപ്പെടെ പത്തു ജില്ലകളിലെ സ്കൂളുകളിൽ
1 മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക്
വ്യാഴാഴ്ച അവധി
അറിയിപ്പ് : സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 9 ജില്ലകളിൽ പൂർണമായും ഒരു ജില്ലയിൽ ഭാഗികമായുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
തിരുവനന്തപുരം , പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ് ജില്ലകളിലും അവധിയായിരിക്കും.
കോട്ടയം , കൊല്ലം, എറണാകുളം, വയനാട് എന്നിവിടങ്ങളില്‍ കലോത്സവം നടക്കുന്നതിനാല്‍ ജില്ലകളിലെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. കൊല്ലം, എറണാകുളം ജില്ലകളിൽ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ്ക്ലസ്റ്റർ പരിശീലനം നടക്കുക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com