ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരാചരണം

ഇരിങ്ങാലക്കുട : ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരം നവംബർ 18 മുതൽ 24 വരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ആചരിക്കുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് എം. ജി വാരാചരണം ഉദ്ഘാടനം നിർവഹിച്ചു. AMR നെക്കുറിച്ചു ആരോഗ്യപ്രവർത്തകർക്കുമുള്ള ബോധവത്കരണ ക്ലാസ്സ്‌ AMR സംസ്ഥാന നോഡൽ ഓഫീസർ ഡോ. ശിവപ്രസാദ് പി. എസ് ന്റെ നേതൃത്വത്തിൽ നടത്തി.


ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമുള്ള അണുബാധ നിയന്ത്രണത്തിനുമുള്ള ട്രെയിനിങ്ങുകൾ ആന്റിബയോട്ടിക് റെസിസ്റ്റൻസിനെക്കുറിച്ചുള്ള അവബോധ ക്ലാസുകൾ, ഹാൻഡ് ഹൈജീൻ ക്യാംപയിൻ വാരാചരണം ആന്റി ബയോട്ടിക് റെസിസ്റ്റൻസിനെക്കുറിച്ചുള്ള പോസ്റ്ററുകൾ, ഫ്ലാഷ് മോബ് എന്നിവയെല്ലാം ആശുപത്രിയിൽ സംഘടിപ്പിച്ചു.


ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗത്തിന് ആന്റിബയോട്ടിക് പോളിസി ഇരിങ്ങാലക്കുട ജനറൽ ആശുപത്രി രൂപീകരിക്കുകയും, ഡോക്ടർമാർക്ക് ട്രെയിനിങ്ങുകൾ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ നടത്തി വരുന്നു.

You cannot copy content of this page