മുസ്ലീം സർവ്വീസ് സൊസൈറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കാട്ടുങ്ങച്ചിറ : മുസ്ലീം സർവ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റും എറണാകുളം ആസ്റ്റർ മെഡിസിറ്റിയും സംയുക്തമായി ഇരിങ്ങാലക്കുട എസ്.എൻ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപെഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് എൻ.ഏ ഗുലാം മുഹമ്മദ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ പ്രോഗ്രാം ചെയ മാൻ എ. എ. ഷേക്ക് ദാവൂദ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി പി.എ.നസീർ നന്ദിയും പറഞ്ഞു. എം എസ് എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ കരീം ആശംസകൾ നേർന്നു സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ കെ എ സമ്പത്ത് ഖാൻ, ഇ എ .സലീം, പി എസ് റഹീം, വി.കെ, റഹമത്തുള്ള, പി ഏ റഫീക്ക്, എം എസ് അബ്ദുൽ ഗഫൂർ, കെ എം നാസർ, പി ഏ ഷഫീക്ക്, ടി.ഏ സിറാജുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

You cannot copy content of this page