ബ്രഹ്മശ്രീ കാർത്തിക് ജ്ഞാനേശ്വറും സംഘവും നയിക്കുന്ന സമ്പ്രദായ ഭജന ശനിയാഴ്ച ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ

ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണസഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ സമ്പ്രദായ ഭജന സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ ചെന്നൈയിൽ നിന്നുള്ള ബ്രഹ്മശ്രീ കാർത്തിക് ജ്ഞാനേശ്വറും സംഘവും ആണ് ഭജനക്ക് നേതൃത്വം നൽകുന്നത്. ഉദ്ദേശം പതിനേഴാം നൂറ്റാണ്ടിലാണ് ഈ ഭജന സമ്പ്രദായം ദക്ഷിണ ഭാരതത്തിൽ ആവിർഭവിച്ചത്.

സംഗീതവും ഭക്തിയും സംഗമിക്കുന്ന ഈ ഭജന ആസ്വാദകർക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്ന് സംഘാടകർ സൂചിപ്പിച്ചു. കേരള ബ്രാഹ്മണ സഭ വനിതാ വിഭാഗത്തിന്‍റെ സഹസ്രനാമ പാരായണം ഭജനക്ക് മുന്നോടിയായി ഉണ്ടായിരിക്കും.

You cannot copy content of this page