കേരളാ അർബൻ ബാങ്ക് സ്റ്റാഫ്‌ ഓർഗനൈസേഷൻ വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : കേരളാ അർബൻ ബാങ്ക് സ്റ്റാഫ്‌ ഓർഗനൈസേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് കമ്മറ്റി ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരായ കുബ്‌സോ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പീറ്റർ ജോസഫ്, സിദിഖ് എം. എ എന്നിവർക്ക് യാത്രയയപ്പ് നൽകി. ഐ ടി യു ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം ബാങ്ക് ചെയർമാൻ എം പി ജാക്‌സൺ ഉദ്ഘാടനം ചെയ്തു.

Continue reading below...

Continue reading below...


യൂണിറ്റ് പ്രസിഡന്റ് സന്തോഷ് വില്ലടം അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ ടി.വി ചാർളി, ബാങ്ക് വൈസ് ചെയർമാൻ അഡ്വ. പി ജെ തോമസ്, സംഥാന ജനറൽ സെക്രട്ടറി ടി ശബരീഷ്‌കുമാർ, ട്രഷറർ രാജൻ ജോസ്, പി യു സുരേഷ്‌കുമാർ, സംഥാന വൈസ് പ്രസിഡന്റ് എം ആർ ഷാജു എന്നിവർ ആശംസകൾ അർപ്പിച്ചു.


സംസ്ഥാന ഭാരവാഹികളായ എൻ ജെ ജോയ്, ജോസഫ് ചാക്കോ, ആശാ എ തുടങ്ങിയവർ സസമ്മേളനത്തിൽ സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി ബിജോയ് ടി വി സ്വാഗതവും, ഷിന്റൊ ജോൺ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD