കൂടിയാട്ടം എന്ന കലക്കുവേണ്ടി ജീവിതം മാറ്റിവെക്കുകകയും, നടനകൈരളി എന്ന ലോകോത്തര സ്ഥാപനം പടുത്തുയർത്തുകയും ചെയ്ത വേണുജിക്ക് ‘നൃത്യ പിതാമഹ’ അർഹതപ്പെട്ട പുരസ്‌കാരം- മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ

ഇരിങ്ങാലക്കുട : കൂടിയാട്ടം എന്ന കലക്കുവേണ്ടി ജീവിതം മാറ്റിവെക്കുകകയും, നടനകൈരളി എന്ന ലോകോത്തര സ്ഥാപനം പടുത്തുയർത്തുകയും ചെയ്ത വേണുജി നൃത്യ പിതാമഹ പുരസ്‌കാരത്തിന് ഏറ്റവും അർഹനെന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. കൂടിയാട്ടം കുലപതിയും അഭിനയഗുരുവുമായ വേണുജിക്ക് ബംഗ്ലൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ‘യുറൈസ് വേദിക്ക് സംഗീത അക്കാദമിയുടെ’ ‘നൃത്യ പിതാമഹ’ ബഹുമതി നല്‍കി ആദരിക്കുകയായിരുന്നു അദ്ദേഹം. കല സത്യമാണെന്നും, ആത്മാർത്ഥമായി കലയിൽ ഏർപ്പെട്ടാൽ അത് വലിയ നേട്ടങ്ങൾ തിരികെ നൽകുമെന്നും പുരസ്‌കാര വേദിയിൽ വേണുജി പറഞ്ഞു. തന്റെ നേട്ടങ്ങൾക്കെല്ലാം കാരണം ഗുരുക്കന്മാരുടെ മാരുടെ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. .

continue reading below...

continue reading below..

പുരസ്കാരജേതാവായ വേണുജിയെ പ്രത്യേക ഇരിപ്പിടത്തിൽ ഇരുത്തിയാണ് ബഹുമതി നൽകി ആദരിച്ചത്. തന്റെ ജീവിതത്തിൽ ഇത്തരത്തിൽ ഒരു പുരസ്കാരവും, ചടങ്ങും ഇതാദ്യമായിട്ടാണെന്ന് വേണുജി പറഞ്ഞു. പ്രശസ്ത സംഗീതജ്ഞ ഗുരു മാ ചിന്മയിയുടെ നേതൃത്വത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന വേദിക് സംഗീത നാടക അക്കാദമി ഇരിങ്ങാലക്കുട നടനകൈരളിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പതിവിലും വ്യത്യസ്തമായ രീതിയിൽ ബഹുമതി വേണുജിക്ക് സമർപ്പിച്ചത്.

ചടങ്ങിനോടനുബന്ധിച്ച് കലാകാരി കപില വേണു പാർവതിവിരഹം നങ്യാർകൂത്ത് അവതരിപ്പിച്ചു. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ എന്നിവരും എടക്കയിൽ കലാമണ്ഡലം ഉണ്ണികൃഷ്ണനും അകമ്പടിയായി.

‘നവരസ സാധന’ എന്ന അഭിനയപരിശീലന പദ്ധതി ആവിഷ്‌ക്കരിച്ച് നൂറിേലെറ ശില്‍പ്പശാലകളിലൂടെ ആയിരത്തി അഞ്ഞൂറോളം നര്‍ത്തകര്‍ക്കും നടീനടന്മാര്‍ക്കും അഭിനയപരിശീലനം നല്‍കിയതിനു പുറെമ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ (ഡല്‍ഹി), ഇന്റര്‍കള്‍ച്ചറല്‍ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ട് (സിങ്കപ്പൂര്‍) എന്നീ സ്ഥാപനങ്ങളിൽ വിസിറ്റിങ് ഫാക്കല്‍റ്റിയായി ഒന്നര ഒന്നര പതിറ്റാണ്ട് കാലം വേണുജി പ്രവർത്തിച്ചിട്ടുണ്ട്.

കാളിദാസ നാടകങ്ങൾ ഇദംപ്രഥമമായി കൂടിയാട്ടത്തിൽ ആവിഷ്കരിച്ചതാണ് വേണുജിയുടെ മറ്റൊരു സംഭാവന. സ്വന്തമായി ആവിഷ്കരിച്ച നൊട്ടേഷൻ പദ്ധതിയിലൂടെ കേരളീയനാട്യ പാരമ്പര്യത്തിലെ 1341 കൈമുദ്രകൾ രേഖപ്പെടുത്തിയിട്ടുള്ള മുദ്ര എന്ന ബൃഹത് ഗ്രന്ഥം ഈയിടെയാണ് പ്രസിദ്ധീകരിച്ചത്.

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page