നടപ്പാതയുമില്ല, റോഡരികാണെങ്കിൽ ഏതുനിമിഷവും ഇടിയുന്ന അവസ്ഥയിലും – തൊമ്മാനയിലൂടെ കടന്ന് പോകുന്ന സംസ്ഥാനപാത അരിക് കെട്ടി വീതി കൂടണമെന്ന് ആവശ്യം ശക്തം

തൊമ്മാന : ദശകങ്ങൾക്ക് മുൻപ് നിർമ്മിച്ച തൊമ്മാന പാടശേഖരത്തിലൂടെ കടന്ന് പോകുന്ന റോഡിന്റെ വീതികൂട്ടുകയും ഇരുവശവും കെട്ടി ബലപ്പെടുത്തുകയും വേണമെന്ന് ആവശ്യം ശക്തമാക്കുന്നു. നടപ്പാതയുമില്ല റോഡരികാണെങ്കിൽ ഏതുനിമിഷവും ഇടിയുന്ന അവസ്ഥയിലും – തൊമ്മാനയിലൂടെ കടന്ന് പോകുന്ന സംസ്ഥാനപാതയുടെ നിലവിലെ അവസ്ഥയാണ് ഇത്.

വല്ലക്കുന്ന്‌ ഭാഗത്തുനിന്നും ഇറങ്ങി വരുന്ന റോഡ് തൊമ്മാന പാടശേഖരത്തിലൂടെ കടന്നു പോകുന്നിടത്താണ് വീതി നന്നേ കുറവ്. അര നൂറ്റാണ്ടിലേറെയായി റോഡിന്റെ അവസ്ഥയിൽ മാറ്റമില്ല . ഇതിനിടെ റോഡ് സംസ്ഥാനപാതയായി ഉയർന്നു. പേരിലുള്ള ഗാംഭീര്യം പക്ഷെ ഈ മേഖലയിൽ റോഡിന്റെ അടിസ്ഥാന സൗകര്യത്തിലും സുരക്ഷയിലും പാലിക്കപ്പെട്ടിട്ടില്ല.


സംസ്ഥാന പാതയായി ഉയർന്നതോടെ ഇവിടെ ഒഴിച്ചു മറ്റുള്ളടേതെല്ലാം റോഡിന്റെ വീതി കൂടി. പാടശേഖരത്തിനു നടുവിലൂടെയുള്ള റോഡിനു ഇപ്പോൾ നടപ്പാതക്ക് ഉള്ള സ്ഥലം ഇല്ല. റോഡ് പാടത്തിനു നടുവിലൂടെ ഒരു ബണ്ട് കണക്കെ ഇരുവശവും നേർരേഖയിൽ കെട്ടിപ്പൊക്കിയ അവസ്ഥയിലുമാണ് . ഇവിടങ്ങളിലെ കരിങ്കല്ല് പാളികൾ പലതും അടർന്നു നിലയിലാണ്. മഴക്കാലത്ത് സ്ഥിരം വെള്ളക്കെട്ട് രൂപപെടുന്നതിനാൽ റോഡിനു ബലക്കുറവും ഉള്ളതായി അധികൃതരുടെ വർഷങ്ങൾക്ക് മുന്നേയുള്ള പരിശോധനയിൽ തെളിഞ്ഞിട്ടുള്ളതുമാണ്.


ഇവിടെ ഇപ്പോളും റോഡിന്റെ ഇടതുവശം ചെറുതായി ചരിഞ്ഞ അവസ്ഥയിലുമാണ്. ഈ മേഖല പരിചയമുള്ള ഭാര ലോറി ഡ്രൈവർമാർ അവിടെയെത്തുമ്പോൾ അരിക്ക് വശം ഒഴിവാക്കിയാണ് പതിവായി ഈ വഴി കടന്നു പോകുന്നത്. ബസ്സ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നത് സാധാരണയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടാക്കുന്ന മേഖലകളെ ബ്ലാങ്ക് സ്പോട്ട് ആക്കി തിരിച്ചിട്ടുണ്ട്, അതിൽ ഒരിടം കൂടിയാണ് ഈ മേഖല .


ഈ മേഖലയിലെ റോഡുകളുടെ വളവുകൾ തീർത്ത് തൊമ്മാന പാടത്ത് റോഡിനു ഇരുവശവും വീതിയിൽ കൽകെട്ട് നിർമ്മിച്ച് റോഡ് അടിയതിരമായി പുനർനിർമിക്കണമെന്ന് പൊതുപ്രവർത്തകനായ ഷാജു പൊറ്റക്കൽ അധികൃതരോട് ആവശ്യപ്പെട്ടു.

അതോടൊപ്പം കൃത്യമായ ഇടവേളകളിൽ റോഡിനു ഇരുവശവുമുള്ള പുല്ലും കുറ്റിക്കാടുകളും വൃത്തിയാക്കാനുള്ള സംവിധാനങ്ങളും അധികൃതർ മുടക്കം കൂടാതെ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page