ഭിന്നശേഷിക്കാർക്ക് നിപ്മറിൽ തൊഴിൽ പരിശീലനം: മന്ത്രി ഡോ. ആർ ബിന്ദു

കല്ലേറ്റുംകര : സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നൽകുന്നതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

കമ്പ്യൂട്ടർ ട്രെയിനിങ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്‌സ്, ഹോർട്ടികൾച്ചർ നഴ്‌സറി മാനേജ്‌മെന്റ് ആൻഡ് ഓർഗാനിക് ഫാമിംഗ്, പേപ്പർ ക്രാഫ്റ്റ്, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലനം.

18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. എംപവർമെൻറ് ത്രൂ വൊക്കേഷണലൈസഷൻ (എം-വോക്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം. വിദഗ്ധരുടെ വിശദമായ വിലയിരുത്തലുകൾക്ക് ശേഷം ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തിയാണ് പരിശീലനം നൽകുന്നത്.

തൊഴിൽ – പഠന പരിശീലനത്തോടൊപ്പം സാമൂഹ്യ ഇടപെടൽ, വ്യക്തിത്വ വികാസം എന്നിവയിലും പരീശീലനം നൽകും. താത്പര്യമുള്ളവർ ജൂൺ പത്തിനകം 9288099586 എന്ന നമ്പറിൽ ബന്ധപെടണം

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page