‘പുഴയും പൂനിലാവും’ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ചീപ്പുംചിറ ഫെസ്റ്റ് ഫെബ്രുവരി 7 മുതൽ 11 വരെ വള്ളിവട്ടം ചീപ്പുംചിറയിൽ

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ചീപ്പുംചിറ ഫെസ്റ്റ് 2024 ഫെബ്രുവരി 7 മുതൽ 11 വരെയുള്ള അഞ്ച് ദിവസങ്ങളിൽ പുഴയിലും പുഴയോരത്തുമായി നടക്കുന്നു. 589.5 കിലോമീറ്റർ വരുന്ന കേരളത്തിൻ്റെ തീരദേശത്തെ തഴുകുന്ന ജില്ലകളിലൊന്നായ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂരിൻ്റെ തെക്ക് പടിഞ്ഞാറ് വശത്തായി 26.61 ച.കി.മീറ്റർ വിസ്‌തൃതിയിൽ 21 വാർഡുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് വെള്ളാങ്ങല്ലൂർ.2011 സെൻസ് പ്രകാരം 48000 ആണ ജനസംഖ്യ.

തൃശൂർ താലൂക്കിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽപെട്ട പഞ്ചായത്തിൽ വള്ളിവട്ടം, തെക്കും കര, കാരുമാത്ര, വടക്കുംകര വില്ലേജുകൾ ഉൾപ്പെടുന്നു. വടക്ക് വേളൂക്കര, പൂമംഗലം, പടിയൂർ ഗ്രാമപഞ്ചായത്തുകളും, തെക്ക് കരൂപ്പടന്ന പുഴയും, കിഴക്ക് പുത്തൻചിറ, വേളൂക്കര ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് കാനോലിക്കനാലും അതിരിടുന്ന വെള്ളാങ്ങല്ലൂർ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലും ചാലക്കുടി ലോകസഭാമണ്ഡലത്തിലുമാണ് ഉൾപ്പെടുന്നത്.


കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിൽ കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിൽ വലുപ്പംകൊണ്ടും ജനസംഖ്യ കൊണ്ടും മുന്നിൽ നിൽക്കുന്ന ഗ്രാമപഞ്ചായത്താണ്, കാനോലിക്കനാലിൻ്റെ കിഴക്കുവശം ചേർന്ന് ധാരാളം ചെങ്കുത്തായ കുന്നുകളും താഴ്വ‌രകളും നിരവധി ഉപ്പ്ജലതടാകങ്ങളും കായലുകളും ഉൾപ്പെടുന്ന വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ ഭൂപ്രകൃതി ഏറെ സവിശേഷതകൾ ഉള്ളതുമാണ്.

ജനസംഖ്യയിൽ നല്ലൊരു ശതമാനവും ഉൾനാടൻ മത്സ്യബന്ധനവും കൃഷിയും കന്നുകാലിവളർത്തലും, ചെറുകിട കച്ചവടവുംമറ്റും ഉപജീവനമാർഗ്ഗമായി സ്വീകരിച്ചവരാണെന്നതിനാൽതന്നെ വസ്തുനികുതി, തൊഴിൽ നികുതി ലൈസൻസ്‌ഫീ തുടങ്ങിയവ യാണ് ഗ്രാമപഞ്ചായത്തിൻ്റെ പ്രധാനതനത് വരുമാന സ്രോതസ്സുകൾ.



ഗ്രാമപഞ്ചായത്തിന്റെ ഈ സവിശേഷതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഉൾനാടൻ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സാമ്പത്തികരംഗത്ത് കൂടുതൽ തൊഴിൽ സൃഷ്ടിക്കുക തനത്‌ വിഭവങ്ങളുടെ ഉൽപാദനവും വാണീജ്യവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തിവരാറുള്ള ചീപ്പുംചിറ ഫെസ്റ്റ് ഈ വർഷം ഫെബ്രുവരി 7 മുതൽ 11 വരെ അഞ്ച് ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുകയാണ്.

എം.എം മുകേഷ് , ഷംസു വെളുത്തേരി , ജിയോ ഡേവിസ്, സിന്ധു ബാബു, സുജൻ പൂപ്പത്തി എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page