ഇരിങ്ങാലക്കുട: എടത്തിരുത്തി പരിശുദ്ധ കർമലമാത ഫൊറോന ദൈവാലയത്തിൽ കർമലമാതാവിന്റെയും സഹമധ്യസ്ഥനായ വിശുദ്ധ വിൻസന്റ്.ഡി.പോളിന്റെയും ഊട്ടുതിരുനാൾ (82-ാം നേർച്ചഊട്ട്) ജൂലൈ 21 ഞായർ രാവിലെ 8 മുതൽ 2 വരെ. കൊടികയറ്റം പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജെയ്‌സൺ കാളൻ കാർമികത്ത്വം വഹിച്ചു. തിരുനാൾ ദിവസം രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന തുമ്പൂർ വികാരി ഫാ. സിബു കള്ളാപറമ്പിൽ കാർമികത്ത്വം വഹിക്കും.
ഫാ. പോളി പടയാട്ടി, ഫാ. ടോണി എടത്തിരുത്തിക്കാരൻ, കൈക്കാരൻ ജോസഫ് മീൻപറമ്പിൽ, ജനറൽ കൺവീനർ വിൽസൺ എ. പി, ജോ. ജനറൽ കൺവീനർ ലിജോ മാളിയേക്കൽ, പബ്ലിസിറ്റി കൺവീനർ ഫിജോ എലുവതിങ്കൾ, പ്രദക്ഷിണം കൺവീനർ ജോർജ് എലുവതിങ്കൾ എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive