ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന വേവ്, പ്രോ വേവ് എക്സ്പോയുടെ ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ പുതിയ ഉപകരണങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും, ലൈറ്റ്, സൗണ്ട് മേഖലയിലെ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിനായി 2023 നവംബർ 1,2,3 തീയതികളിൽ എറണാകുളം അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്‍ററിൽ വേവ്, പ്രോ വേവ് എക്സ്പോ സംഘടിപ്പിക്കുന്നതിനോടനുബന്ധിച്ച് എക്സ്പോയുടെ സമ്പൂർണ്ണ വിജയത്തിനായി സംഘടന നടത്തുന്ന പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം ഇരിങ്ങാലക്കുട എൻഎസ്എസ് കരയോഗം ഹാളിൽ സംസ്ഥാന പ്രസിഡന്‍റ് തമ്പി നാഷണൽ, എക്സ്പോ മാനേജർ പ്രിൻസ് അരവിന്ദ്, അജിത് ശ്രീകുമാർ, ശിവസുബ്രഹ്മണ്യം എന്നിവർ ചേർന്ന് നിർവഹിച്ചു.


ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ റഹീം കുഴിപ്പുറം, സംസ്ഥാന നേതാക്കളായ പി എച്ച് ഇഖ്ബാൽ, കെ ടി ചന്ദ്രൻ, ബാബു ആലപ്പുഴ, അനിൽകുമാർ, സാബു തൃപ്രയാർ, കെ കെ സത്താർ, കെ എ വേണുഗോപാൽ, വിവിധ ജില്ലകളിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.എക്സ്പോ ലൗഞ്ചിനു ശേഷം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷപരിപാടികളും സംഘടിപ്പിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O