കോൺഗ്രസ് മെറിറ്റ് ഡേ ജൂലൈ 28ന്; സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ജൂലൈ 28ന് നടക്കുന്ന കോൺഗ്രസ് മെറിറ്റ് ഡേ യുടെ സംഘാടകസമിതി ഓഫിസ് രാജീവ്ഗാന്ധി മന്ദിരത്തിൽ നഗരസഭ അധ്യക്ഷ സുജ സഞ്ജീവ്കുമാർ ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.പി.ജാക്സൺ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ ടി.വി. ചാർളി, കോൺഗ്രസ് ബ്ളോക് പ്രസിഡന്‍റ് സോമൻ ചിറ്റേത്ത്, പ്രൊഫ.സാവിത്രി ലക്ഷ്മണൻ, ജോസ് മൂഞ്ഞേലി, കോ ഓർഡിനേറ്റർമാരായ സി.എസ്. അബ്‌ദുൾ ഹഖ്, എ.സി.സുരേഷ്, കെ.വേണുഗോപാലൻ, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ എന്നിവർ പ്രസംഗിച്ചു.

You cannot copy content of this page