കഴിഞ്ഞ ദിവസം അന്തരിച്ച ചെക്ക് എഴുത്തുകാരൻ മിലൻ കുന്ദേരയുടെ രചനയെ ആസ്പദമാക്കിയ അമേരിക്കൻ റൊമന്റിക് ചിത്രം ” ദ അൺബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 14 വെള്ളിയാഴ്ച 5.30 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു.
മിലൻ കുന്ദേരയുടെ ഇതേ പേരിൽ 1984 ൽ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കി 1988 ൽ ആണ് ചിത്രം പുറത്തിറങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചെക്കോസ്ലോവാക്കിയയിൽ സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, ശസ്ത്രക്രിയ വിദഗ്ധനായ തോമസ്, തെരേസ സബീന എന്നിവർക്കിടയിലെ ഇണങ്ങിച്ചേരാത്ത പ്രണയത്തിന്റെയും വഞ്ചനയുടെയും കഥയാണ് 171 മിനിറ്റുള്ള ചിത്രം പറയുന്നത്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O