ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടക വേദിയുടെ പുല്ലൂർ നാടകരാവിന്‍റെ ഭാഗമായി ഒക്ടോബർ 23 മുതൽ 29 വരെ ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ നടക്കുന്ന മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദേവസി – എളന്തോളി മാണിക്കുട്ടി സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകമേളയിലേക്ക് നാടകങ്ങൾ.തിരഞ്ഞെടുത്തു.
ഒക്ടോബർ 23 ന് തിരുവനന്തപുരം അജന്ത തിയ്യറ്റർ ഗ്രൂപ്പിന്റെ മൊഴി
24 ന് വെഞ്ഞാറമൂട് സൗപർണ്ണികയുടെ മണികർണ്ണിക
25 ന് കോഴിക്കോട് സങ്കീർത്തനയുടെ ചിറക്
26 ന് നെയ്യാറ്റിൻകര സ്വദേശാഭിമാനിയുടെ ചേച്ചിയമ്മ
27 ന് അമ്പലപ്പുഴ സാരഥിയുടെ രണ്ട് ദിവസം
28 ന് പാലാ കമ്മ്യൂണിക്കേക്ഷൻ സ്ന്റെ ജീവിതം സാക്ഷി
29 ന് പൊറത്തിശ്ശേരി ദേശാഭിമാനി കലാവേദിയുടെ പച്ചിലകൾ ചിരിക്കുമ്പോൾ
പുല്ലൂർ ചമയം നാടക വേദി അവതരിപ്പിക്കുന്ന നാടകം ഇലകൾ പച്ച
കൂടാതെ 28ന് ഏകാങ്ക നാടകമൽസരം ഉണ്ടായിരിക്കും എന്ന് സംഘടകരായ ചമയം പ്രസിഡണ്ട് എ എൻ രാജൻ, ജനറൽ കൺവീനർ പുല്ലൂർ സജു ചന്ദ്രൻ, പ്രാഫ: സാവിത്രി ലക്ഷ്മണൻ, സെക്രട്ടറി വേണു എളംന്തോളി, ചീഫ് കോഡിനേറ്റർ കിഷോർ പള്ളിപ്പാട്ട്, കോ.ഡിനേറ്റർ ഷാജു തെക്കൂട്ട്, ബിജു ചന്ദ്രൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ദിവസേന വൈകിട്ട് 6 മണിക്കാണ് പുല്ലൂർ ചമയം നാടക വേദിയുടെ പുല്ലൂർ നാടക രാവിന്‍റെ ഭാഗമായി നടക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകമേള. ഇതിനു മുന്നോടിയായി പൊതുസമ്മേളനങ്ങൾ ഉണ്ടാക്കും. പ്രവേശനം സൗജന്യമാണ് .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com