വിഖ്യാത ബ്രിട്ടീഷ് സംവിധായകൻ കെൻ ലോച്ചിന്റെ അവസാന ചിത്രവും കാൻ അടക്കമുളള ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്ത “ദി ഓൾഡ് ഓക്ക്” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 4 (വ്യാഴാഴ്ച്ച) വൈകീട്ട് 6ന് സ്ക്രീൻ ചെയ്യുന്നു

വിഖ്യാത ബ്രിട്ടീഷ് സംവിധായകൻ കെൻ ലോച്ചിന്റെ അവസാന ചിത്രവും കാൻ അടക്കമുളള ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്ത “ദി ഓൾഡ് ഓക്ക്” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 4 (വ്യാഴാഴ്ച്ച) സ്ക്രീൻ ചെയ്യുന്നു.

ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കൻ ഗ്രാമത്തിൽ സിറിയൻ യുദ്ധഭൂമിയിൽ നിന്നും അഭയാർത്ഥികൾ എത്തിച്ചേരുന്നതോടെ ഉടലെടുക്കുന്ന വംശീയ വിദ്വേഷത്തിന്റെയും സഹവർത്തിത്വത്തിന്റെയും കഥയാണ് 86 വയസ്സ് പിന്നിട്ട കെൻ ലോച്ചിന്റെ 2023ൽ പ്രദർശനത്തിനെത്തിയ ചിത്രം പറയുന്നത്.

ഖനനത്തിലൂടെ നേടിയെടുത്ത പ്രതാപം നഷ്ടപ്പെട്ട ഡർഹാമിൽ മധ്യവയസ്കരുടെ കേന്ദ്രമായ ഓൾഡ് ഓക്ക് എന്ന പബ്ബിനെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. അഭയാർത്ഥികളെ അസഹിഷ്ണുതയോടെയാണ് ഡർഹാം സമൂഹം നേരിടുന്നത്. പബ്ബ് ഉടമ ടി ജെ ബാലൻന്റൈനും അഭയാർത്ഥികളുടെ കൂട്ടത്തിൽ എത്തിച്ചേർന്ന ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന യാരാ എന്ന പെൺകുട്ടിയും തമ്മിലുള്ള സൗഹൃദത്തിന്റെയും കഥ കൂടിയാണ് 113 മിനിറ്റുള്ള ചിത്രം പറയുന്നത്.

28-മത് ഐ എഫ് എഫ് കെയിൽ മാസ്റ്റർ മൈൻഡ്സ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കെൻ ലോച്ചിന്റെ ഐ ഡാനിയേൽ ബ്ലേക്ക്, സോറി വി മിസ്ഡ് യു എന്നീ ചിത്രങ്ങൾ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്തിട്ടുണ്ട്.
ദി ഓൾഡ് ഓക്കിന്റെ പ്രദർശനം വ്യാഴാഴ്ച്ച വൈകീട്ട് 6ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ…..

You cannot copy content of this page