അമ്മന്നൂർ ഗുരുകുലത്തിന്റെ കൂടിയാട്ട മഹോത്സവത്തിന്റെ മൂന്നാദിവസം ആതിര ഹരിഹരൻ അവതരിപ്പിച്ച വൃന്ദാവന ഗമനം നങ്ങ്യാർ കൂത്ത് ആസ്വാദകരുടെ മനം നിറച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിന്റെ കൂടിയാട്ട മഹോത്സവത്തിന്റെ മൂന്നാദിവസം ആതിര ഹരിഹരൻ അവതരിപ്പിച്ച വൃന്ദാവന ഗമനം നങ്ങ്യാർ കൂത്ത് ആസ്വാദകരുടെ മനം നിറച്ചു. അരങ്ങത്ത് ആതിര ഹരിഹരനൊപ്പം മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം അഭിമന്യു, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിതാകൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

നാലാം ദിവസമായ വ്യാഴാഴ്ച ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി നാടകത്തിലെ രണ്ടാമങ്കമായ ശൂർപ്പ ണഖാങ്കം കൂടിയാട്ടത്തിലെ ശ്രീരാമൻ പുറപ്പാട് ആരംഭിക്കും വനവാസത്തിന് വരുന്ന രാമൻ പഞ്ചവടി കണ്ട് അ പ്രദേശത്തെ വർണ്ണിക്കുന്നതാണ് പ്രധാന അഭിനയരംഗം ശ്രീരാമനായി ഗുരുകുലം കൃഷ്ണ ദേവ് രംഗത്തെത്തും.

You cannot copy content of this page