ഇ.ഡി അന്വേഷണം നേരിടുന്ന എ.സി മൊയ്ദീൻ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുടയിൽ പ്രധിക്ഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം നേരിടുന്ന മുൻ മന്ത്രി എ.സി മൊയ്ദീൻ എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി പ്രധിക്ഷേധ പ്രകടനം നടത്തി.

പ്രധിക്ഷേധ പ്രകടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ സുജ സഞ്ചീവ് കുമാർ ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രസിഡന്റ് ടി. വി ചാർളി മുഖ്യപ്രഭാഷണം നടത്തി.

continue reading below...

continue reading below..

വി സി വർഗീസ്, കുര്യൻ ജോസഫ്, സന്തോഷ് കാട്ടുപറമ്പിൽ, ബിജു പോൾ അക്കരക്കാരൻ, പോൾ കരിമാലിക്കൽ,എ.സി സുരേഷ്, ഭാസി കാരപിള്ളി, പി രാധാകൃഷ്ണൻ, മഹേഷ് ഐനിയിൽ, ശ്രീറാം ജയപാലൻ, അസറുദ്ദീൻ കളക്കാട്ട്, സന്തോഷ് ആലുക്കൽ, ഡേവിസ് ഷാജു ഓട്ടക്കാരൻ, പി ഭാസി എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page