എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിന്‍റെ 85 -ാമത് വാർഷികവും ശ്രീനാരായണഗുരുദേവന്‍റെ 169-ാം ജയന്തി ആഘോഷവും ഓഗസ്റ്റ് 30, 31 തീയതികളിൽ

എടക്കുളം : എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിന്‍റെ 85 ആം വാർഷികവും ശ്രീനാരായണഗുരുദേവന്‍റെ 169ആം ജയന്തി ആഘോഷവും ഓഗസ്റ്റ് 30, 31 ബുധൻ വ്യാഴം ദിവസങ്ങളിൽ വിവിധ പരിപാടികളോടുകൂടി എടക്കുളം ശ്രീനാരായണ നഗറിൽ നടത്തുന്നു.

ഓഗസ്റ്റ് 30 ന് വിവിധ ഓണാഘോഷ പരിപാടികളും തുടർന്ന് സാംസ്‌കാരിക സമ്മേളനവും ഉണ്ടായിരിക്കും. സാംസ്കാരിക സമ്മേളനത്തിൽ എസ്.എൻ.ജി.എസ്.എസ് എൽ. പി, യു.പി സ്കൂളിൽ പഠിച്ച ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ സംഘം പ്രസിഡന്റ് സി പി ശൈലനാഥൻ, സെക്രട്ടറി എം ആർ രാജേഷ്, ട്രഷറർ കെ കെ രാജൻ, ആഘോഷ കമ്മിറ്റി കൺവീനർ സുജിത്ത് പടിഞ്ഞാറൂട്ട്, സംഘം രക്ഷാധികാരി കെ വി ജിനരാജദാസൻ എന്നിവർ പങ്കെടുത്തു.

continue reading below...

continue reading below..

You cannot copy content of this page