ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് 300 കോടി കൊള്ളയുമായി ബന്ധപ്പെട്ട് ഇ.ഡി റെയ്ഡ് നടത്തുകയും സ്വത്തുക്കൾ കണ്ടു കെട്ടുകയും ചെയ്ത സാഹചര്യത്തിൽ എ.സി മൊയ്തീൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
മാപ്രാണം കുരിശു പള്ളിയ്ക്കടുത്ത് നിന്ന് ആരംഭിച്ച പ്രകടനം മാപ്രാണം സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ടി ഡി സത്യദേവ് അദ്ധ്യക്ഷത വഹിച്ചു.
ഏരിയ ജന സെക്രട്ടറി സന്തോഷ് കാര്യാടൻ, മണ്ഡലം സെക്രട്ടറി ടി കെ ഷാജു, മണ്ഡലം കമ്മറ്റി അംഗങ്ങളായ രമേഷ് വി സി, സൂരജ് കടുങ്ങാടൻ, മഹിളാ മാർച്ച മണ്ഡലം പ്രസിഡണ്ട് സിന്ധു സതീഷ്, ഒ ബി സി മോർച്ച മണ്ഡലം പ്രസിഡണ്ട് ജോജൻ ക കൊല്ലാട്ടിൽ, ആർട്ടിസ്റ്റ് പ്രഭ, ന്യൂനപക്ഷ മോർച്ച മണ്ഡലം ജന സെക്രട്ടറി ലാമ്പി റാഫേൽ,യുവമോർച്ച മണ്ഡലം പ്രസിഡണ്ട് രനുദ്ധ്,ഷിയാസ് പാളയം കോട്ട്, രമിത്ത് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O