ഇരിങ്ങാലക്കുട : ടൗൺ ലൈബ്രറി ആൻഡ് റീഡിങ് റൂം വൈക്കം സത്യാഗ്രഹം അവതരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് ഐ.ടി.യു ബാങ്ക് ചെയർമാൻ എം.പി ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു. ടൗൺ ലൈബ്രറി ആൻ്റ് റീഡിങ് റൂം പ്രസിഡൻറ് കെ പി സുദർശൻ അധ്യക്ഷത വഹിച്ചു.
വൈക്കം സത്യാഗ്രഹത്തിന് ഇടയാക്കിയ സാഹചര്യങ്ങളും പ്രതിസന്ധികളും എന്ന വിഷയത്തിൽ പി ഗോപിനാഥൻ വിഷയാവതരണം നടത്തി. ഐ ബാലഗോപാൽ, വി എൻ കൃഷ്ണൻകുട്ടി എന്നിവർ പ്രഭാഷണം നടത്തി. കാട്ടൂർ രാമചന്ദ്രൻ, ആൻറണി കൈതാരത്ത്, ജോസ് മഞ്ഞില, റഷീദ് കാറളം, വി പി സുകുമാർ മേനോൻ, ഷെറിൻ അഹമ്മദ്, എം ബി രാജു മാസ്റ്റർ എന്നിവർ സംസാരിച്ചു. ടൗൺ ലൈബ്രറി ആൻഡ് റീഡിങ് റൂം സെക്രട്ടറി കെ കെ ചന്ദ്രശേഖരൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews