വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഏഴാം വാർഷിക ആഘോഷങ്ങൾ മെയ് 27, 28 തീയതികളിൽ

ഇരിങ്ങാലക്കുട : വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിച്ചുവരുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഇരിങ്ങാലക്കുടയുടെ ഏഴാം വാർഷികം മെയ് 27, 28 തീയതികളിൽ വിവിധ പരിപാടികളോടെ ഗായത്രി ഹാളിൽ ആഘോഷിക്കും. വിവിധ സംഗീത പഠന മാതൃക കാഴ്ചവച്ചുകൊണ്ടും കർണാടക സംഗീതത്തിലെ പ്രഗൽഭരായ വ്യക്തികളുടെ സംഗീത കച്ചേരികളും ശില്പശാലകളും ചേമ്പർ കോൺസെർട് സംഘടിപ്പിച്ച് കൊണ്ടും ഓൺലൈൻ രംഗത്തും നിരവധി ക്ലാസുകളും വ്യത്യസ്തമായ അധ്യാപന രീതികൾ അവലംബിച്ച് ഇരുന്നൂറിൽപരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനമായി വരവീണ ഇന്ന് മാറിയിരിക്കുകയാണ്.

വരവീണയുടെ ഏഴാം വാർഷികത്തിൽ 75 കുട്ടികളോളം സംഗീത വാദ്യ രംഗത്ത് അരങ്ങേറുകയാണ്. കൂടാതെ പ്രഗൽഭരായ സംഗീതജ്ഞരുടെ സംഗീത കച്ചേരികളും ശില്പശാലകളും ഈ രണ്ട് ദിവസത്തെ പരിപാടിയിൽ ഉൾക്കൊളിച്ചിട്ടുണ്ട് . മെയ് 27, 28 ശനി, ഞായർ തീയതികളിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപം ഗായത്രി ഹാളിന്റെ പുറത്ത് സ്റ്റേജിൽ രാവിലെ 9 മുതൽ വൈകിട്ട് 9 വരെയുള്ള രണ്ട് ദിവസത്തെ വൈവിധ്യമായ പരിപാടികളോടെ വരവീണയുടെ വാർഷികാഘോഷങ്ങൾ നടക്കുന്നത്.

കലൈമാമണി മുടികൊണ്ടൻ എസ് എൻ രമേശ് ഭദ്ര ദീപം കൊളുത്തി വാർഷികാഘോഷങ്ങൾ ഉദ്ഘാടനം നിർവഹിക്കും.

രാവിലെ 10 മണിക്ക് മൃദംഗ വിദ്വാൻ ട്രിച്ചി ബി ഹരികുമാർ നയിക്കുന്ന ലെക്ചർ ഡെമോൺസ്ട്രേഷൻ, വൈകിട്ട് 5 30ന് കലൈമാമണി മുടി കൊണ്ടൻ എസ് എൻ രമേശ് (ചെന്നൈ) നയിക്കുന്ന വീണക്കച്ചേരി എന്നിവയുണ്ടാകും.

28 ഞായറാഴ്ച രാവിലെ 9:30 ന് വിദ്വാൻ സി ആർ വൈദ്യനാഥൻ (ചെന്നൈ) സോദാഹരണ സംഗീത കച്ചേരി ഉണ്ടായിരിക്കും.

വൈകിട്ട് 5:30ന് വിദൂഷി ശ്രീരഞ്ജിനി സന്താനഗോപാലൻ ചെന്നൈ അവതരിപ്പിക്കുന്ന കച്ചേരി ഉണ്ടാകും. ഇതിനു പുറമെ വരവീണയിലെ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ അവതരിപ്പിക്കുന്ന വോക്കൽ പെർഫോമൻസ് വീണ പെർഫോമൻസ്, മൃദംഗമേള. എന്നിവയുമുണ്ടാകും എന്ന് വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ ശ്രീവിദ്യ വർമ്മ അറിയിച്ചു.
WATCH LIVE – https://youtube.com/playlist?list=PLb6_ZDhiQcyn20Qe57y9EvkUYMt5m9dgn

You cannot copy content of this page