ഇരിങ്ങാലക്കുട : മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ കേന്ദ്രസർക്കാർ നിലപാടിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 21 രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ‘ഐക്യനിര’ സംഘടിപ്പിക്കുന്നു. സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചർ, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, b കേന്ദ്ര-സംസ്ഥാന നേതാക്കളായ അഡ്വക്കേറ്റ് പി സതീദേവി, എൻ സുകന്യ, പി കെ സൈനബ, കെ വി നഫീസ, മേരി തോമസ് എന്നിവർ പങ്കെടുത്ത് സംസാരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇരിങ്ങാലക്കുട സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അഖിലേന്ത്യ ജനാധിപത്യം മഹിള അസോസിയേഷൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി മേരി തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ ആർ വിജയ, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഗിരിജ ദേവി, സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com