ഇരിങ്ങാലക്കുട : ജീവിതവുമായി ബന്ധമില്ലാത്ത ഉപരിപ്ലവമായ ഉൽസവാഘോഷങ്ങളിൽ ദൃശ്യകലകൾ അഭിരമിക്കുന്ന വേളയിൽ ഗൗരവമായ ദൃശാനുഭവങ്ങൾ നൽകുക എന്നത് സാമൂഹികമായ ഉത്തരവാദിത്വമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ എഴാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വിട പറഞ്ഞ നടൻ ഇന്നസെൻ്റിൻ്റെ പേരിൽ നഗരഹൃദയത്തിൽ മിനി തീയേറ്റർ ഉൾക്കൊള്ളുന്ന സാംസ്കാരിക സമുച്ചയത്തിൻ്റെ നിർമ്മാണത്തിന് സാംസ്കാരിക വകുപ്പിൽ നിന്നും അനുമതിയായി കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഓർമ്മ ഹാളിൽ നടന്ന യോഗത്തിൽ ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ചലച്ചിത്ര കേന്ദ്ര ഡയറക്ടർ ചെറിയാൻ ജോസഫ് മുഖ്യാതിഥി ആയിരുന്നു.
രക്ഷാധികാരി പി കെ ഭരതൻ മാസ്റ്റർ, സെക്രട്ടറി നവീൻ ഭഗീരഥൻ, ട്രഷറർ ടി ജി സച്ചിത്ത്, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എം ആർ സനോജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് അക്കാദമി നോമിനേഷൻ നേടിയ ജോർദാനിയൻ ചിത്രം ഇൻഷാ അല്ലാ-എ ബോയ് പ്രദർശിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com