ഇരിങ്ങാലക്കുട : നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്റെ ഒമ്പതാം ദിവസം കലാ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. നഗരസഭാ ടൗൺ ഹാളിൽ നടന്ന ചടങ്ങ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ. ഉദ്‌ഘാടനം നിർവ്വഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് അഷ്ടമൂർത്തി മുഖ്യപ്രഭാഷണം നടത്തി. യുവകവി ദുർഗ്ഗ പ്രസാദ് പങ്കെടുത്ത് സംസാരിച്ചു . ഇരിങ്ങാലക്കുടയിലെ വിവിധ സംഘടനകളെ ആദരിച്ചു. വേണുജി , അഡ്വ. സതീഷ് വിമലൻ , കൗൺസിലർമാരായ പി.ടി. ജോർജ്ജ് , സാനി സി.എം., മിനി ജോസ് ചാക്കോള എന്നിവർ സംസാരിച്ചു.
സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാർ , നഗരസഭാ സെക്രട്ടറി തുടങ്ങിയ വരും പങ്കെടുത്തു . സംഗമ സാഹിതിയുടെ ആഭിമുഖ്യത്തിൽ ബോബി ജോസിൻ്റെ ലിoഗ നീതിയുടെ സാമൂഹ്യ പാഠങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം ചർച്ച നടന്നു . തുടർന്ന് കാർഷിക സെമിനാർ , കലാഭവൻ ജോഷിയുടെ മെഗാഷോ എന്നിവയും നടന്നു. ഞാറ്റുവേല മഹോൽസവം ഞായറാഴ്ച വൈകീട്ട് സമാപിക്കും. 4 മണിക്ക് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com