ഇരിങ്ങാലക്കുട : ജി.വി.എച്ച്.എസ്.എസ് ഗേൾസ് ഇരിങ്ങാലക്കുടയിൽ “സാവൻ ” രണ്ടാം വർഷ എൻഎസ്എസ് വളണ്ടിയേഴ്സ്നുള്ള ഏകദിന ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജിഷ ജോബി” നോ ടു ഡ്രഗ്സ് യെസ് ടു ലൈഫ് “സിഗ്നേച്ചർ ക്യാമ്പയിൻ സന്ദേശം എഴുതികൊണ്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു
വാർഡ് കൗൺസിലർ മിനി സണ്ണി, എസ എം സി ചെയർമാൻ വി വി റാൽഫി, ഹെഡ്മിസ്ട്രസ് സുഷ,പി ടി എ വൈസ് പ്രസിഡന്റ് സുനിത രമേശൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രോഗ്രാം ഓഫീസർ റോസ്മിൻ എ മഞ്ഞളി പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ ധന്യ കെ ആർ സ്വാഗതവും വൊളണ്ടിയർ സെക്രട്ടറി സൂര്യഗായത്രി നന്ദിയും രേഖപ്പെടുത്തി.
വോളന്റീയേഴ്‌സ് ആത്മകം പ്രോജക്റ്റിന്റെ ഭാഗമായി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി ന്യൂസ് പേപ്പറുകൾ ശേഖരിച്ചു. “സ്വായത്തം” ലൈഫ് സ്കിൽ എനർജി സെഷൻ വിഷ്ണു സി ജെ,ഡയറക്ടർ ഓഫ് ഡ്രീംസ് അക്കാദമി മതിലകം നടത്തി. ആരാദ്യം പ്രൊജക്ടിൻ്റെ ഭാഗമായി ദത്തു ഗ്രാമത്തിൽ മഴക്കാല രോഗങ്ങൾ, മുൻകരുതലുകൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തി
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com