ഇരിങ്ങാലക്കുട : ഈ വർഷത്തെ കർക്കിടകം ഒന്നു മുതൽ ആരംഭിക്കുന്ന (ജൂലൈ 16 മുതൽ) ഒരുമാസത്തെ നാലമ്പല തീർത്ഥയാത്രയുടെ കോ-ഓഡിനേഷൻ കമ്മിറ്റി യോഗം ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം കോൺഫറൻസ് ഹാളിൽ വച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്നു. നാലമ്പല തീർത്ഥയാത്രക്ക് സർക്കാരിൻ്റെ പൂർണ്ണസഹകരണം മന്ത്രി വാഗ്ദാനം ചെയ്തു.
തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമീ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഭക്തർക്ക് സുഗമമായി ക്ഷേത്ര ദർശനം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായും വിവിധ ദേവസ്വം ഭാരവാഹികൾ അറിയിച്ചു. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന കെ.എസ്. ആർ ടി.സി. ഷെഡ്യൂൾ വഴി എത്തുന്ന ഭക്തന്മാർക്ക് ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതിനുള്ള ക്യൂ രഹിത സംവിധാനം കഴിഞ്ഞ വർഷത്തെ കോടതി വിധി മൂലം ഇനി സാധിക്കില്ലെന്ന് തൃപ്രയാർ ക്ഷേത്ര ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു. ഡിടിപിസി യുടെ നാലമ്പല തീർത്ഥയാത്ര സർവീസ് ഇത്തവണയും ഉണ്ടാക്കുമെന്ന് പ്രതിനിധി യോഗത്തിൽ അറിയിച്ചു.
കൂടൽമാണിക്യം ക്ഷേത്രത്തിൽ തീർത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പറഞ്ഞു. ഇത്തവണ ഒരുക്കുന്ന പന്തലിൽ അഞ്ഞൂറോളം പേർക്ക് വരി നിൽക്കുന്നതിനിടയിൽ ഇരിക്കുവാനുള്ള ബെഞ്ച് സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ക്ഷേത്രങ്ങളുടെ എകോപനത്തോടെ തീർത്ഥാടനം സുഗമമായി നടത്താൻ യോഗത്തിൽ തീരുമാനമായി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി , കൂടൽമാണിക്യം ദേവസ്വം ബോർഡ് മെംബർ ഡോ. മുരളി ഹരിതം, അഡ്വ. അജയ് കുമാർ, രാഘവൻ മുളങ്ങാടൻ അഡ്മിനിസ്റ്റ്രേറ്റർ ഉഷാനന്ദിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com