ചലച്ചിത്രം : 2025 ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചൈനീസ് ചിത്രം ” ദി ബോട്ടണിസ്റ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 29 വെള്ളിയാഴ്ച പ്രദർശിപ്പിക്കുന്നു.
ചൈനീസ് ഗ്രാമത്തിൽ ചെടികളുടെയും ഭാവനകളുടെയും ലോകത്ത് കഴിയുന്ന അർസിൻ എന്ന കസാഖ് ആൺകുട്ടിയും മെയു എന്ന പെൺകുട്ടിയും തമ്മിൽ ഉടലെടുക്കുന്ന സൗഹൃദവും പിന്നീട് മെയ്യു ഷാങ്ഹായ് നഗരത്തിലേക്ക് യാത്രയാകുമ്പോൾ അർസിൻ തൻ്റെ ഏകാന്തതകളിലേക്ക് മടങ്ങുന്നതുമാണ് 96 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രമേയം.
സാവോ പോളോ , സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ അടക്കമുള്ള നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം എട്ടോളം അംഗീകാരങ്ങൾ നേടിയിരുന്നു. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




