ബ്രേക്കിട്ട് പതിയെ നീങ്ങിയിരുന്ന ഇരിങ്ങാലക്കുട നഗരസഭ പൂതക്കുളം ‘ടേക്ക് എ ബ്രേക്ക് ’ വിശ്രമമുറി പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : ബ്രേക്കിട്ട് പതിയെ നീങ്ങിയിരുന്ന ഇരിങ്ങാലക്കുട നഗരസഭ പൂതക്കുളം ‘ടേക്ക് എ ബ്രേക്ക്’ വിശ്രമമുറി പ്രവർത്തനമാരംഭിച്ചു. കൊടുങ്ങലൂർ തൃശൂർ സംസ്ഥാനപാതയോരത്ത് ഠാണാ ബൈപാസ്സ്‌ തുടങ്ങുന്നിടത്താണ് പൂതക്കുളം ഷോപ്പിംഗ് കോംപ്ലക്സിൽ ടേക്ക് എ ബ്രേക്ക്‌ സ്ഥിതിചെയ്യുന്നത്.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ആരംഭിച്ച ടേക്ക് എ ബ്രേക്കിൽ കഫെറ്റീരിയ, ഫീഡിങ് റൂം, ലേഡീസ് &ജന്റ്സ് ടോയ്ലറ്റ് ബ്ലോക്കുകൾ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കെണ്ടതായിരുന്നെങ്കിലും വെള്ളത്തിന്‍റെ ലഭ്യത കുറവുമൂലമാണ് ഇത്രയും വൈകീയതെന്ന് കരാർ ഉടമ പറഞ്ഞു.

പ്രവർത്തന സമയം ദിവസവും രാവിലെ 9 മുതൽ രാത്രി 8 മണിവരെയാണ്. ചെറിയ യൂസർഫീ നൽകി യാത്രക്കാർക്ക് ടോയ്ലറ്റ് ബ്ലോക്കുകൾ ഉപയോഗിക്കാം. സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറി സമുച്ചയങ്ങൾ ഒരുക്കുന്ന പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്‌.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page