ശിശുദിനാഘോഷത്തോടനുബന്ധിച്ച് കെ.എസ് പാർക്കിന്‍റെ ആഭിമുഖ്യത്തിൽ 24-മത് വെസ്റ്റാ ബാലകലോത്സവം നവംബർ 11,12,13,14 തീയതികളിൽ, വിവിധ ഇനങ്ങളിലായി 2500 വിദ്യാർത്ഥികൾ പങ്കെടുക്കും

ഇരിങ്ങാലക്കുട : ശിശുദിനാഘോഷത്തോടനുബന്ധിച്ച് കെ.എസ് പാർക്കിന്‍റെ ആഭിമുഖ്യത്തിൽ 24-മത് വെസ്റ്റാ ബാലകലോത്സവം നവംബർ 11, 12,13,14 തീയതികളിൽ വിവിധ മതസരങ്ങളോടെ സംഘടിപ്പിക്കും. കെ എസ് ഇ മാനേജിംഗ് ഡയറക്ടർ എം.പി ജാക്സൺ നവംബർ 10 വെള്ളിയാഴ്ച്ച ഉദ്ഘാടനം നിർവഹിക്കും.

തുടർന്ന് ചിത്രരചന മത്സരം നവംബർ 11, 12,13,14 തീയതികളിലായി ഫാൻസി ഡ്രസ്സ്, ലളിതഗാനം, സംഘഗാനം, സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ്, നാടോടി നൃത്തം, സംഘനൃത്തം, പ്രസംഗ മത്സരം, വെസ്റ്റ് ബേബി പ്രിൻസ് ആൻഡ് പ്രിൻസസ് മത്സരം, എന്നീ ഇനങ്ങളിലായി 2500 വിദ്യാർത്ഥികൾ പങ്കെടുക്കും.

നവംബർ 14ന് വൈകിട്ട് ആറുമണിക്ക് കലോത്സവത്തിന് സമാപന സമ്മേളനം തൃശൂർ ജില്ലാ കലക്ടർ കൃഷ്ണ തേജ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് മത്സര വിജയികൾക്ക് സമ്മാനവിതരണവും ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.എസ്.ഇ മാനേജിങ് ഡയറക്ടർ എം.പി ജാക്സൺ, ജനറൽ മാനേജർ എം.അനിൽ, എച്ച്.ആർ മാനേജർ എം.പി അനിൽകുമാർ, പ്രോഗ്രാം കൺവീനർ അജോയ് ആന്റോ ബേബി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page