ഇരിങ്ങാലക്കുട: കിഴുത്താണിയിൽ സ്ഥിതി ചെയ്യുന്ന ഐമർ (AIMER) ആശുപത്രിയിൽ 24 മണിക്കൂറും ഇനി മുതൽ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പനി അനുബന്ധ പ്രശ്നങ്ങൾക്കുള്ള ഒബ്സെർവഷൻ & ചികിത്സാ റൂമുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന എല്ലാ തരം വേദനകൾക്കും ഉള്ള ചികിത്സ സൗകര്യങ്ങൾ ഒബ്സെർവഷൻ റൂം വിപുലമായ കിടത്തി ചികിത്സ തുടങ്ങി എല്ലാ വിധ ആശുപത്രി സൗകര്യങ്ങളും ഇനി മുതൽ ആശുപത്രിയിൽ ലഭ്യമായിരിക്കും കേരളത്തിലെ തന്നെ പ്രഗൽഭരായ സ്പെഷ്യലിസ്റ്, സുപെർസ്പെഷ്യലിസ്റ് ഡോക്ടർമാരാരുടെ സേവനം എയ്യമറിലുണ്ടായിരിക്കും എന്ന് വാർത്ത സമ്മേളനത്തിൽ ആശുപത്രി അധികൃതർ അറിയിച്ചു.
കേരളത്തിൽ തന്നെ ആദ്യമായൊരു ആശുപത്രി ഏറ്റവും ജന സൗഹൃദമായി ഇറക്കുന്ന പദ്ധതിയാണ് എയ്യമർ ഫാമിലി മെമ്പർഷിപ്പ് പ്രോഗ്രാം, 500 രൂപയുടെ മെമ്പർഷിപ്പ് കാർഡ് എടുക്കുന്നതിലൂടെ വർഷത്തിൽ സൗജന്യമായി 36 ഡോക്ടർ കൺസൾട്ടേഷൻ, ഒരു സ്പെഷ്യലിറ്റി ഡോക്ടർ കൺസൾട്ടേഷൻ, ലാബ് ടെസ്റ്റ്, യോഗ കൗൺസിലിങ് സെഷനുകൾ, ആശുപത്രി പരിപാടികളിലേക്കുള്ള സൗജന്യ എൻട്രി മുതലായവ സേവനങ്ങൾ സൗജന്യമായി ലഭിക്കും.
എയ്യമർ ആശുപത്രി ഏറ്റവും നൂതന സംവിധാനങ്ങൾ ഉൾപെടുത്തികൊണ്ട് ഏറ്റവും കുറഞ്ഞ നിരക്കിൽ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു ആശുപത്രി ആയിരിക്കും എന്നും അധികൃതർ അവകാശപ്പെട്ടു. വെറും 150 രൂപ മാത്രം ആണ് ഡോക്ടർമാരെ കാണുന്നതിനായി ഫീസ് .
എത്ര സീരിയസ് ആയ അസുഖങ്ങൾ ആകട്ടെ, എയ്മർ ആശുപത്രിയിലേക്ക് വന്നാൽ ഒട്ടും പേടിപ്പിക്കാതെ, ഗുരുതരമാക്കാതെ നിങ്ങളെ ടെന്ഷനടിപ്പിക്കാതെ ചേർത്ത് പിടിച്ചു കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ ഹോംലി അന്തരീക്ഷത്തിൽ, ഏതു വിധേനെയും രോഗം മാറ്റാനായി എയ്യമർ ആശുപത്രി കൂടെയുണ്ടായിരിക്കും എന്ന് മാനേജിങ് ഡയറക്ടർ ഡോ . അബിത്ത് അക്ബർ അറിയിച്ചു
വാർത്താ സമ്മേളനത്തിൽ മെഡിക്കൽ ഡയറക്ടർ ഡോ. ഹുസ്മ, ഡോ. അപർണ, ഡോ. ഫർസീൻ, ഡോ. അൻസിൽ, ഡോ. താര, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്യാമിനി, ഫിസിയോ തെറാപ്പിസ്റ്റ് അമൽ കെ ജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


