‘ഭൂപടങ്ങളുടെ അതിരുകൾക്കപ്പുറം: വൈകാരികതയുടെ ചരിത്രം’ ചർച്ച ചെയ്ത് ക്രൈസ്റ്റ് കോളേജിൽ ചരിത്ര പ്രഭാഷണം നടത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ആൻഡ് പി.ജി. ഹിസ്റ്ററി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഭൂപടങ്ങളുടെ അതിരുകൾക്കപ്പുറം: അതിർത്തികളുടെ സ്ഥലപരതയും വൈകാരികതയുടെ കാവ്യഭാവങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. മാലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട് റിസർച്ച് ആൻഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഹിസ്റ്ററി വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഷിനോയ് ജെസിന്ത് പ്രഭാഷണം നടത്തി.

പരിപാടിയിൽ ചരിത്ര വിഭാഗം മേധാവി ജിൻസി എസ്. ആർ. സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോളി ആൻഡ്രൂസ് സി.എം.ഐ. അധ്യക്ഷത വഹിച്ചു. ഭൂപടങ്ങളിൽ രേഖപ്പെടുത്തുന്ന അതിർത്തികൾക്കപ്പുറം അവ മനുഷ്യജീവിതത്തിലും സാമൂഹിക ബന്ധങ്ങളിലും സൃഷ്ടിക്കുന്ന സ്ഥലപരവും വൈകാരികവുമായ അനുഭവങ്ങളെക്കുറിച്ച് പ്രഭാഷകൻ വിശദീകരിച്ചു.

അതിർത്തികൾ കേവലം ഭൂമിശാസ്ത്രപരമായ വിഭജനങ്ങളല്ലെന്നും മനുഷ്യരുടെ സ്വത്വം, അനുഭവം, ഓർമ്മ, വികാരം എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രഭാഷണം ചൂണ്ടിക്കാട്ടി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page