ഇരിങ്ങാലക്കുട : ശതാഭിഷിക്തനാകുന്ന കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി ആശാന് സ്നേഹാദരം നവംബർ 10 തിങ്കളാഴ്ച 5 മണിക്ക് നൽകുന്നു. ഇരിങ്ങാലക്കുട ഡോ.കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് ‘സ്നേഹസദനം’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
വൈകിട്ട് അഞ്ചിന് ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ നടക്കുന്ന കൂട്ടായ്മ വേണു. ജി ഉദ്ഘാടനം ചെയ്യും. രമേശൻ നമ്പീശൻ അധ്യക്ഷത വഹിക്കും. അമ്മന്നൂർ കുട്ടൻ ചാക്യാർ മുഖ്യാതിഥിയാകും.
ഉണ്ണായിവാര്യർ സ്മാരക കലാനിലും സെക്രട്ടറി അഡ്വ. സതീഷ് വിമലൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സികെ. ഗോപി, നാദോപാസന പ്രസിഡൻ്റ് സോണിയ ഗിരി, കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ സെക്രട്ടറി മനേഷ് എം.പണിക്കർ, പുല്ലൂർ ചമയം നാടകവേദി പ്രസിഡൻ്റ് എ.എൻ. രാജൻ, അഡ്വ. രാജേഷ് തമ്പാൻ, എ.എസ്. സതീശൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് കിരാതം കഥകളി അരങ്ങേറും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

