എൻ.ഡി.എ ജനപഞ്ചായത്ത് പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് പടിയൂരിൽ ഉദ്‌ഘാടനം ചെയ്തു

പടിയൂർ : നരേന്ദ്രമോദി സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും സംസ്ഥാന സർക്കാരിന്‍റെ ജന ദ്രോഹ നയങ്ങൾക്കെതിരെയും എൻ.ഡി.എ പടിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന എൻ.ഡി.എ ജനപഞ്ചായത്ത് പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം,ടി രമേഷ് ഉദ്‌ഘാടനം നിർവഹിച്ചു.

continue reading below...

continue reading below..


ക്ഷേമപെൻഷനുകൾ കൊടുക്കാത്ത സർക്കാരിലെ ഇരിങ്ങാലക്കുട എം.എൽ.എയും മന്ത്രിയുമായ ആർ ബിന്ദുവിന്‍റെ 30000 ത്തിലധികം രൂപയുടെ കണ്ണട വാങ്ങൽ ധൂർത്ത് വ്യക്തിപരമായി പോലും ജനദ്രോഹനടപടികൾ ചെയ്യുന്നു എന്നുള്ളതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.


ചെയർമാൻ വാണികുമാർ കോപ്പുള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ ആർ അജിഘോഷ്, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി പി കെ പ്രസന്നൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ബി.ഡി,ജെ,എസ് നിയോജകമണ്ഡലം പ്രസിഡണ്ട് എ.ആർ ജയചന്ദ്രൻ, ജനറൽ സെക്രട്ടറി നന്ദൻ, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി വി ജി ഗോപാലകൃഷ്ണൻ, പാർലമെന്ററി പാർട്ടി നേതാവ് ബിജോയ്, വിനീത സജീവ്, ജിജേഷ്, സുദേവൻ, ജിതിൻ രാജ് എന്നിവർ സംസാരിച്ചു.

You cannot copy content of this page