താണിശ്ശേരി : തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജിൽ മൾട്ടിമീഡിയ – ഇംഗ്ലീഷ് വിഭാഗങ്ങൾ ചേർന്ന് MISE EN SCENE എന്ന പേരിൽ ആർട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു.
ഫോട്ടോഗ്രാഫി എക്സിബിഷനും ഡ്രാമ വർക്ക്ഷോപ്പും അടങ്ങുന്ന ആർട്ട് ഫെസ്റ്റ് സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പോൾ ജോസ് അധ്യക്ഷത വഹിച്ചു. മാനേജർ ജാദവേദൻ, വൈസ് പ്രിൻസിപ്പൽ റിന്റോ, പ്രോഗ്രാം കൺവീനർ വിഷ്ണുപ്രസാദ് എസ്, സ്റ്റുഡന്റ് കോർഡിനേറ്റർ ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.
ഫോട്ടോഗ്രാഫി മത്സരത്തിൽ അസ്‌ലം കെ എം ഒന്നാം സ്ഥാനവും, ഹരിപ്രസാദ് പി രണ്ടാം സ്ഥാനവും നേടി. നാടക കലാകാരൻ നിജിൽ ദാസ്ന്റെ നേതൃത്വത്തിൽ നടന്ന ഡ്രാമ വർക്ക്ഷോപ്പും വിദ്യാർഥികൾ ഒരുക്കിയ ഹൊറർ റൂം ഏറെ ശ്രദ്ധേയമായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com