മുരിയാട് എ.യു.പി.എസ്സിൽ ടാലന്‍റ് ലാബ് പദ്ധതി

ചെസ്, ചിത്രരചന, കരാട്ടെ, ഫുട്‌ബോൾ തുടങ്ങിയവയിലാണ് സ്‌കൂളിൽ പരിശീലനം നല്കുന്നതാണ് ടാലന്‍റ് ലാബ് പദ്ധതി. അവധിദിനങ്ങളായ ശനിയാഴ്ചകളിൽ നടത്തുന്ന കോഴ്‌സിൽ പങ്കെടുക്കുന്നതിന് കുട്ടികൾക്ക് ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്

മുരിയാട് : മുരിയാട് എ.യു.പി. സ്‌കൂളിൽ ടാലന്‍റ് ലാബിന്റെ ഉദ്ഘാടനം തൃശൂർ ലോകസഭാംഗം ടി.എൻ പ്രതാപൻ നിർവഹിച്ചു. വ്യത്യസ്തങ്ങളായ നാല് പരിശീലനങ്ങളാണ് ഈ വർഷം ടാലന്‍റ് ലാബ് പദ്ധതിയിൽ ഒരുക്കിയിരിക്കുന്നത്. ചെസ്, ചിത്രരചന, കരാട്ടെ, ഫുട്‌ബോൾ തുടങ്ങിയവയിലാണ് സ്‌കൂളിൽ പരിശീലനം നൽകുന്നത്. അവധിദിനങ്ങളായ ശനിയാഴ്ചകളിൽ നടത്തുന്ന കോഴ്‌സിൽ പങ്കെടുക്കുന്നതിന് കുട്ടികൾക്ക് ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.


മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിപ്പിള്ളി അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ യു വിജയൻ, പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത്, വാർഡ് മെമ്പർ ശ്രീജിത്ത് പട്ടത്ത്, പി.ടി.എ. പ്രസിഡന്റ്, ഗിരീഷ് കെ.എസ്, എം.പി.ടി പ്രസിഡന്റ് ഫ്ലോറൻസ് വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു.


ഉദ്ഘാടന സമ്മേളനത്തിന് ശേഷം ചെസ്സ്, ചിത്രരചന, നാടൻപാട്ട് എന്നിവയുടെ പ്രദർശന ക്ലാസ്സും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ ആർ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

continue reading below...

continue reading below..


വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O