ഇരിങ്ങാലക്കുട : ദേശീയ ശിശുദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് സ്ക്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളന്റിയേഴ്സ് ഇരിങ്ങാലക്കുട നഗരസഭയിലെ ഠാണ കോളനി നൂറ്റിനാൽപത്തിയേഴാം നമ്പർ അങ്കണവാടി സന്ദർശിക്കുകയും കുരുന്നുകൾക്ക് മധുര പലഹാരങ്ങളും കളിപ്പാട്ടങ്ങളും ചിത്രരചനാ പുസ്തകങ്ങളും കളറിങ്ങ് പെൻസിലും സമ്മാനിക്കുകയും കുട്ടികളോടൊപ്പം പാട്ടുപാടിയും കളിച്ചും സന്തോഷം പങ്കു വെക്കുകയും ചെയ്തു.
കുട്ടികളുടെ അവകാശങ്ങൾ, പരിചരണം വിദ്യാഭ്യാനം എന്നിവയെക്കുറിച്ചുളള അവബോധം വിദ്യാർത്ഥികളിൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ സന്ദർശനം എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ചത്.
പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം എ അദ്ധ്യാപകരായ നിസ കെ സ് , സുരേഖ എം.വി അങ്കണവാടി ജീവനക്കാരായ ലതിക ജി,സുമംഗല കെ എന്നിവർ പങ്കെടുത്തു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews