ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി സഹായത്തോടെ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മെയ് 23ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ടി എൻ പ്രതാപൻ എംപി, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ കെട്ടിടത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയ ജല പരിശോധന ലാബിന്‍റെ ഉദ്ഘാടനം കൂടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

സ്കൂളിന്റെ 150-ാം വാർഷികകാഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥിയും ഈ വർഷം നമ്മെ വിട്ടു പോയ ഇരിങ്ങാലക്കുടയുടെ സാംസ്ക്കാരിക നായകനുമായ പ്രശസ്ത നടൻ ഇന്നസെന്റിന്റെ അനുസ്മരണാർത്ഥം ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ഓഡിറ്റോറിയം സ്കൂളിൽ നിർമ്മിക്കുന്നതിന് 1 കോടി രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ഹൈസ്കൂൾ പ്രധാന അധ്യാപിക ടി കെ ലത, എച്ച് എസ് എസ് വിഭാഗം പ്രധാനാധ്യാപകൻ എം കെ മുരളി, പിടിഎ പ്രസിഡന്റ് റെജി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews