ഇരിങ്ങാലക്കുട : ഭാരതീയ സംസ്കാരവും പാരമ്പര്യവും ഉൾകൊള്ളുന്ന ഒരു തലമുറയെ വാർത്തെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സേവാഭാരതിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും കൃഷി വകുപ്പ് അസി. ഡയറക്ടർ ചന്ദ്രഭാനു, സത്യസായി ബാലവികാസ സംഘടൻ, തൃശൂർ ) പ്രസ്താവിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി വാനപ്രസ്ഥാശ്രമത്തിൽ സംഘടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള മൂന്ന് ദിവസത്തെ വ്യക്തിത്വ വികാസ ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Continue reading below...

Continue reading below...
നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശിബിരം മെയ് 22,23,24 തിയ്യതികളിലായാണ് നടക്കുന്നത്. സേവാഭാരതി ഇരിങ്ങാലക്കുട പ്രസിഡന്റ് നളിൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സഭയിൽ സേവാഭാരതി സംസ്ഥാനസമിതി അംഗവും ഇരിങ്ങാലക്കുട യൂണിറ്റ് സെക്രട്ടറിയുമായ ഉണ്ണികൃഷ്ണൻ പി കെ സന്നിഹിതയായിരിന്നു. ഉണർവ് മുഖ്യ സംയോജകൻ മണി പള്ളിപ്പാട്ട് സ്വാഗതവും രമാദേവി നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ
▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD