2022 ൽ പ്രദർശനത്തിനെത്തിയ അമേരിക്കൻ ബയോഗ്രഫിക്കൽ ചിത്രമായ ” ദ ഗുഡ് നേഴ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 2013 ൽ ഇതേ പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തെ ആസ്പദമാക്കി ചിത്രീകരിച്ച ” ദ ഗുഡ് നേഴ്സ്’ 47 മത് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്.
ന്യൂജേഴ്സി ആശുപത്രിയിൽ നഴ്സായി പ്രവർത്തിക്കുന്ന ആമി ലോഫ്രെൻ തന്‍റെ സഹപ്രവർത്തകനായ ചാൾസ് കുള്ളൻ ഒരു സീരിയൽ കില്ലർ ആണെന്ന് സംശയിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലറിലേക്കുള്ള അന്വേഷണത്തിലേക്കാണ് ആമിയും കുറ്റാന്വേഷണകരും എത്തിച്ചേരുന്നത്.123 മിനിറ്റുള്ള ചിത്രത്തിന്‍റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6 ന് .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com