ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സാവത്തിന് കൊടിയേറി, ജൂൺ 23 മുതൽ ജൂലൈ 2 വരെ ടൗൺഹാളിൽ

ഇരിങ്ങാലക്കുട : “കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ‘ഞാറ്റുവേല മഹോത്സവം’ ജൂൺ 23 മുതൽ ജൂലൈ 2 വരെയായി മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്നതിന്റെ മുന്നോടിയായി ഞാറ്റുവേല മഹോത്സവത്തിന്‍റെ കൊടിയേറ്റം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ടൗൺഹാളിൽ നിർവ്വഹിച്ചു.

ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ ടിവി ചാർളി, വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി, കൗൺസിലർമാരായ സോണിയ ഗിരി, പി.ടി. ജോർജ്, സന്തോഷ് ബോബൻ, അവിനാഷ് . ഒ. എസ്., മിനി സണ്ണി നെടുമ്പാക്കാരൻ , മിനി ജോസ് ചാക്കോള , സതി സുബ്രഹ്‌മണ്യൻ, ഷെല്ലി വിൽസൺ, അമ്പിളി ജയൻ, സിജു യോഹന്നാൻ , ജയാനന്ദൻ, അജിത്കുമാർ , ഹെൽത്ത് സൂപ്രവൈസർ നൗഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ്, റവന്യു ഇൻസ്പെക്ടർ സഹീർ, കോ-ഓർഡിനേറ്റർ പി.ആർ. സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു.

You cannot copy content of this page