25 വർഷത്തിന് ശേഷം വല്ലക്കുന്ന് ചെമ്മീൻചാൽ പാടശേഖരത്തിലെ 30 ഏക്കർ തരിശു നെൽവയലിൽ ഞാറ് നട്ടു. വാഗ്ദാനം നിറവേറ്റി ആളൂർ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി

വല്ലക്കുന്ന് : 25 വർഷത്തിന് ശേഷം വല്ലക്കുന്ന് ചെമ്മീൻ ചാൽ പാടശേഖരത്തിൽ 30 ഏക്കർ തരിശു നെൽവയലിൽ ഞാറ് നട്ടു. ആളൂർ പഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട 23 ആം വാർഡിലെ ചെമ്മീൻ ചാൽ പാടശേഖരത്തിൽ 25 വർഷത്തിനു ശഷമാണ് ഇപ്പോൾ കൃഷി ആരംഭിക്കുന്നത് . കെ.ആർ. ജോജോയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നതിനു ശേഷം പ്രഖ്യാപിച്ച വാഗ്ദാനമാണ് തരിശുകിടക്കുന്ന നെൽപാടങ്ങൾ കൃഷി ചെയ്യും എന്നത് .

ആദ്യം ഘട്ടത്തിൽ കൊച്ചിപാടം 60 ഏക്കറിലും , കാരേക്കാട്ട് പാടം 45 ഏക്കറും , കണ്ണംമ്പുഴ പാടം 10 ഏക്കറും കൃഷിയോഗ്യമാക്കി തീർത്തു. കൊച്ചി പാടത്തിനോട് ചേർന്ന ചെമ്മീൻ ചാൽപാടം 30 ഏക്കറോളം ഇപ്പോൾ കൃഷിയോഗ്യമാക്കി ഞാറുനടൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ ജോജോ നിർവഹിച്ചു.

continue reading below...

continue reading below..


വൈസ് പ്രസിഡന്റ്‌ രതി സുരേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ധിപിൻ പാപ്പച്ചൻ, വാർഡ് മെമ്പർ മേരി ഐസക് കെ, ചെമ്മീൻചാൽ നീർത്തട സമിതി അംഗങ്ങളായ പി കെ രവി, ജയ്മോൻ, യുവകർഷകൻ പ്രവീൺ കോക്കാട്ട്, പാടശേഖര കമ്മിറ്റി അംഗങ്ങളായ കെ കെ രാജേഷ്, ഒ എസ് നരേന്ദ്രൻ,, എ കെ പോൾ, പി എൻ മുരളി, സിനി പോൾ, ഷൈനി അമ്പാടി, ചെമ്മീൻചാൽ പരിസര വാസികൾ എന്നിവർ നടീൽ ഉത്സവത്തിൽ പങ്കെടുത്തു.

You cannot copy content of this page