മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സഞ്ചരിച്ച ബസ്സിന് നേരെ കോൺഗ്രസ് പ്രവർത്തകർ മടത്തിക്കരക്ക് സമീപം കരിങ്കൊടി വീശി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ നവകേരള സദസ്സ് കഴിഞ്ഞ് പോകുന്ന വഴി മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സഞ്ചരിച്ച ബസ്സിന് നേരെ കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാടത്തിക്കരക്ക് സമീപം കരിങ്കൊടി വീശി. പുതുക്കാട് മണ്ഡലത്തിലെ നവ കേരള സദസ്സ് നടക്കുന്ന തരൂർ ദീപ്തി ഹൈസ്കൂൾ ഗ്രൗണ്ടിലേക്കുള്ള യാത്രാമധ്യേയാണ് ബസ്സിന് നേരെ പ്രതിഷേധം ഉണ്ടായത്.

കോൺഗ്രസ് പ്രവർത്തകരായ ബിജു പോൾ അക്കരക്കാരൻ, ടോം മാമ്പിള്ളി, ഡേവിസ് ഷാജു, ശരത്ദാസ്, നേതൃത്വത്തിലാണ് കരിങ്കൊടി വീശിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കരിങ്കൊടി പ്രയോഗം ഭയന്ന് ഇരിങ്ങാലക്കുടയിൽ നിന്ന് കുറച്ചു കോൺഗ്രസ് പ്രവർത്തകരെ രാവിലെ പോലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു.

You cannot copy content of this page