കരുവന്നൂർ : പൊറത്തിശ്ശേരി കൃഷിഭവൻറെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട കാർഷിക സേവനകേന്ദ്രത്തിന്റെ സഹകരണത്തോടെ കരുവന്നൂർ പ്രിയദർശിനി ഹാൾ പരിസരത്ത് വച്ച് മാർച്ച് 4 ചൊവാഴ്ച്ച കുംഭവിത്ത്മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 9.45ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ മേരികുട്ടി ജോയ് നിർവഹിക്കുന്നു. നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിക്കും.
കുംഭവിത്ത് മേളയുടെ ഭാഗമായി…
★ ‘കതിർ’ ആപ്പ് രജിസ്‌ട്രേഷൻ സൗകര്യം(ഇതിനായി ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിച്ച ഫോണ്,റേഷൻ കാർഡ്,ഭൂനികുതി രശീത് എന്നിവ കൊണ്ടുവരേണ്ടതാണ്)
★ സൂക്ഷ്മമൂലക മിശ്രിതമായ അയർ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നു.(ഇതിനായി ഭൂനികുതി രശീതിന്റെ പകർപ്പ്, ഗുണഭോക്തൃവിഹിതം എന്നിവ ദയവായി കരുതുക)
★ചേന,ചേമ്പ്,മഞ്ഞൾ,ഇഞ്ചി,പച്ചക്കറികൾ,ഫലവൃക്ഷങ്ങൾ തുടങ്ങിയവയുടെ ഉൾപ്പെടെ വിവിധ വിളകളുടെ വിത്തുകളും തൈകളും വാങ്ങാൻ അവസരം
★കർഷകർ ഉത്പാദിപ്പിച്ച ഉത്പാദിപ്പിച്ച വിളകളും മൂല്യവർദ്ധിത ഉത്പന്നങ്ങളും വാങ്ങാൻ അവസരം
★ ജൈവകീടനാശിനികൾ, ജൈവകുമിൾനാശിനികൾ,കെണികൾ,ജൈവവളങ്ങൾ തുടങ്ങി ഉത്പാദനോപാധികൾ വാങ്ങാൻ അവസരം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive