പഞ്ചദിന ഞാറ്റുവേല മഹോത്സവം മുരിയാട് ആരംഭിച്ചു

മുരിയാട് : മുരിയാട് ഗ്രാമ പഞ്ചായത്ത് കൃഷി ഭവനുമായി സഹകരിച്ചു നടത്തുന്ന പഞ്ചദിന ഞാറ്റുവേല മഹോത്സവത്തിനു തുടക്കമായി. ഞാറ്റുവേല മഹോത്സവത്തിനോട് അനുബന്ധിച്ചു ഉതിമാനം കലാകാരന്മാരെ അണിനിരത്തി വർണശബളമായ ഘോഷയാത്ര നടന്നു . പഞ്ചായത്ത് ഓഫീസിനു സമീപം തയ്യാറാക്കിയ വേദിയിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘടാനം നിർവഹിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.



ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, അഗ്രികൾചർ അസിസ്റ്റന്റ് ഡയറക്ടർ മിനി എസ് എന്നിവർ മുഖ്യാതിഥികാലായിരുന്നു. ഞാറ്റുവേല മഹോത്സവം ജൂൺ 24 വരെ പഞ്ചായത്തിന് സമീപം പ്രതേക വേദിയിൽ തുടരും.



ജൂൺ 21 നു രാവിലെ 10 : 30 നു ഓല പന്ത് , ഓല മെടയൽ മത്സരവും ഉച്ചക്ക് 2 മണിക്ക് ചോരക്കു ചീര പദ്ധതി പാചക പരിശീലനം, 22 നു രാവിലെ 10 : 30 നു വിള അവശിഷ്ട സംസ്കരണം വിവിധ കമ്പോസ്റ്റിംഗ് രീതികൾ എന്ന വിഷയത്തിൽ സെമിനാർ, 23 നു രാവിലെ 10 : 30 നു പാചക മത്സരവും പാചക പ്രദർശനവും ഉച്ചക്ക് 2 മണിക്ക് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ , 24 നു രാവിലെ 10 : 30 നു കാലാവസ്ഥ വ്യതിയാനം കോൾ മേഖലയിലെ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ സെമിനാർ , വൈകിട്ട് 3 മണിക്ക് സമാപന സമ്മേളനം. ഞാറ്റുവേല മഹോത്സവം അനുബന്ധിച്ചു മഴ നടത്തം , ഞാറു നടീൽ മത്സരം , കാർഷിക പ്രദർശനം , കുടുംബശ്രീ സ്റ്റാളുകൾ , നഴ്സറി , നടീൽ വസ്തുക്കളുടെ വിപണനം എന്നിവ ഉണ്ടാകും.



കൃഷി ഓഫീസർ അഞ്ജു ബി രാജ് സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുരേഷ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ കെ യു വിജയൻ , ഭരണ സമിതി അംഗങ്ങളായ തോമസ് തൊകലത്ത് , എ എസ് സുനിൽ കുമാർ , നിജി വത്സൻ , കെ വൃന്ദകുമാരി , ജിനി സതീശൻ , ശ്രീജിത്ത് പട്ടത്ത് , നികിത അനൂപ് , സേവ്യർ ആളൂക്കാരൻ, റോസ്‌മി ജയേഷ് , മണി സജയൻ , നിത അർജുനൻ , സി ഡി എസ് ചെയർപേഴ്സൺ സുനിത രവി തുടങ്ങിയർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



കരിന്തലക്കൂട്ടം കലാകാരന്മാരെ വേദിയിൽ പ്രതേകം അനുമോദിച്ചു. തൊഴിലുറപ്പു ജീവനക്കാർക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ശേഷം നടന്ന കരിന്തലക്കൂട്ടം കലാകാരന്മാരുടെ കലാവിരുന്ന് ആസ്വാദകർക്ക് ആവേശമായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page