നടവരമ്പ് : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻഎസ്എസിന്‍റെ മുൻകൈയിൽ നടത്തിയ കൊയ്ത്തുത്സവം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂളിന്‍റെ സ്വന്തമായ ഒരേക്കർ കൃഷിസ്ഥലത്ത് കുട്ടികൾ സ്വന്തമായി ഞാറുനടലും കള പറിക്കലും വളമിടലുമടക്കം കൃഷി ചെയ്യുന്ന പാടത്താണ് കൊയ്ത്തുത്സവം നടന്നത്.
വിദ്യാർത്ഥികളിൽ കാർഷികസംസ്കാരം വളർത്തുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി വിദ്യാലയത്തിൽ നെൽക്കൃഷി ചെയ്തു വരികയാണ്. കാർഷിക സംസ്കാരത്തെ നെഞ്ചേറ്റുന്ന വിദ്യാലയാന്തരീക്ഷമൊരുക്കുന്നതിൽ എൻഎസ്എസിന്റെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews