എം.ജി റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കലും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എം.ജി റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കലും സംഘടിപ്പിച്ചു. സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ നന്ദകുമാർ കെ അധ്യക്ഷത വഹിച്ചു. ലക്ഷ്മി വാര്യരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ മുരളി വാര്യർ റിപ്പോർട്ട് അവതരിപ്പിച്ചു. അംബികാദേവി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. നന്ദകുമാർ.കെ സമ്മാനദാനം നിർവഹിച്ചു. നരേന്ദ്ര വാര്യർ ആശംസകൾ നേർന്നു സംസാരിച്ചു.

വാർഷിക പൊതുയോഗത്തിൽ ഈ വർഷത്തെ പത്താംക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഭദ്ര വാരിയർ, ഡോക്ടറേറ്റ് നേടിയ ബിജേഷ്, സി.എ കരസ്ഥമാക്കിയ വൈശാഖ് എന്നിവരെ അനുമോദിച്ചു.

continue reading below...

continue reading below..


അസോസിയേഷന്‍റെ പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് – സുമ രാധാകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് – കൃഷ്ണകുമാർ.എസ്, സെക്രട്ടറി – നന്ദകുമാർ. കെ, ജോ. സെക്രട്ടറി – വേണുഗോപാൽ.ടി, ട്രഷറർ – അംബികാദേവി (പ്രഭ വേണുഗോപാൽ) എന്നിവരെ യോഗത്തിൽ തെരെഞ്ഞെടുത്തു.

ചടങ്ങിന് രാധാ നരേന്ദ്രൻ സ്വാഗതവും കൃഷ്ണകുമാർ.എസ് നന്ദിയും പറഞ്ഞു. സമ്മേളനന്തരം റെസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

You cannot copy content of this page