നൂറ്റൊന്നംഗസഭയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ്, അക്ഷരദക്ഷിണ, ഔഷധസസ്യവിതരണം എന്നിവ നടത്തി

ഇരിങ്ങാലക്കുട : മഴക്കാലാരംഭത്തിൽ നൂറ്റൊന്നംഗസഭ നടത്തിവരാറുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്, അർഹരായ വിദ്യാർഥികൾക്ക് വർഷംതോറും നൽകാറുള്ള സാമ്പത്തിക സഹായ പദ്ധതിയായ അക്ഷരദക്ഷിണ, ഔഷധസസ്യ വിതരണം എന്നിവ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ നടന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ചടങ്ങിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. 101 അംഗ സഭ ചെയർമാൻ ഡോ. ഇ.പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.

അക്ഷരദക്ഷിണ സഹായധന വിതരണം ജില്ലാ ജഡ്ജി ജോമോൻ ജോൺ നിർവഹിച്ചു. ഔഷധ സസ്യ തൈകളുടെ വിതരണം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അലീഷാ മാത്യു നിർവഹിച്ചു. ആരോഗ്യ സെമിനാർ നോടൊപ്പം സംഘടിപ്പിച്ച ഭക്ഷണരീതിയും ജീവിതശൈലി രോഗങ്ങളും എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാർ ഡോ. ടി ഡി പ്രദീപ്കുമാർ നയിച്ചു.

കേരള വനംവകുപ്പിന്‍റെ സഹകരണത്തോടെയാണ് സൗജന്യമായി വൃക്ഷ തൈകൾ വിതരണം ചെയ്തത്. പുല്ലൂർ സേക്രട്ട് ഹാർട്ട് മിഷൻ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് നടത്തിയ ക്യാമ്പിന് ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ ആൻജോ ജോസ് ആശംസകൾ അർപ്പിച്ചു.


നൂറ്റൊന്നംഗസഭ സെക്രട്ടറി പി രവിശങ്കർ, ജനറൽ കൺവീനർ എം സനൽകുമാർ, ഖജാൻജി പി കെ ശിവദാസ്, അക്ഷരദക്ഷിണക്ക് വേണ്ടി കൺവീനർ എൻ നാരായണൻകുട്ടി മാസ്റ്റർ, കോർഡിനേറ്റർ എസ് ശ്രീകുമാർ, വൈസ് ചെയർമാൻ ഡോ. ഹരീന്ദ്രനാഥ്, എൻ ശിവൻകുട്ടി, പ്രസന്ന ശശി, വത്സൻ കളരിക്കൽ, കെ എ സുധീഷ് കുമാർ, ജിനൻ പി കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

എട്ട് വർഷമായി നടത്തിവരുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ നൂറിലധികം പേർ പരിശോധനയ്ക്കായി എത്തിച്ചേർന്നിരുന്നു. ഇതോടൊപ്പം മരുന്നു വിതരണവും രക്ത ഗ്രൂപ്പ് നിർണ്ണയവും നടത്തി. അസ്ഥിബലക്ഷയ – മുട്ടുവേദന രോഗനിർണയ ടെസ്റ്റ് ഇതോടൊപ്പം സൗജന്യമായി നടത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page