ഭാരതീയ വിദ്യാഭവനിൽ ‘കർക്കിടകത്തിലെ ആരോഗ്യപരിപാലനം’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി നമ്മൾ പിന്തുടർന്നു പോന്നിരുന്ന അമൂല്യങ്ങളായ അറിവുകളെ പുതിയ തലമുറയ്ക്ക് കൂടി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ‘ കർക്കിടകത്തിലെ ആരോഗ്യപരിപാലനം’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു.

സഞ്ജീവനി ആയുർവേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ഇന്ദിരാദേവി ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ സി സുരേന്ദ്രൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടൻ നായർ, വിവേകാനന്ദൻ, ആനി മേരി ചാൾസ്, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭാ ശിവാനന്ദരാജൻ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

ജീവിതശൈലീരോഗങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള ആരോഗ്യപരിപാലന മാർഗ്ഗങ്ങൾ, കർക്കിടകത്തിൽ ഭക്ഷണമായും ഔഷധമായും കഴിക്കേണ്ട സസ്യങ്ങളുടെ പ്രാധാന്യം തുടങ്ങിയവ ഡോ. ഇന്ദിരാദേവി നയിച്ച ശില്പശാലയിലെ പ്രധാന വിഷയങ്ങളായിരുന്നു.



ദശപുഷ്പങ്ങളുടെ പ്രാധാന്യം അറിയിക്കുന്ന നൃത്തം വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കർക്കിടകത്തിൽ കഴിക്കേണ്ട പ്രധാന ഔഷധങ്ങൾ, ദശപുഷ്പങ്ങൾ, ഔഷധമൂല്യമുള്ള മറ്റ് സസ്യങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും ഉണ്ടായിരുന്നു. അധ്യാപകരായ സ്നിഗ്ദ്ധ സ്വാഗതവും ശ്രീജ നന്ദിയും പറഞ്ഞു. സ്കൂളിലെ കർക്കിടക മാസാചരണ കമ്മിറ്റിയും ഹെറിറ്റേജ് ക്ലബ്ബും സംയുക്തമായാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page