ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

മുരിയാട് : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 156 -ാം ജന്മദിനം കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി സേവനദിനമായി ആചരിച്ചു. ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സുഷീൽ ഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സാജു പാറേക്കാടൻ അദ്ധ്യക്ഷത വഹിച്ചു.

ആനന്ദപുരം ആശുപത്രി ജംഗ്ഷനിൽ മണ്ഡലം പ്രസിഡണ്ട് സാജു പാറേക്കാടൻ്റെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ഡോ. ജോൺസ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എം.എൻ. രമേഷ്, തോമസ് തത്തംപിള്ളി, വിബിൻ വെള്ളയത്ത്, ജോമി ജോൺ, മഹിള കോൺഗസ് ബ്ലോക്ക് പ്രസിഡണ്ട് മോളി ജേയ്ക്കബ്ബ്,

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിന്ധണ്ട് ജസ്റ്റിൻ ജോർജ്, പഞ്ചായത്തംഗം നിത അർജുനൻ, മണ്ഡലം ഭാരവാഹികളായ വി.കെ.മണി, ഫിജിൽ ജോൺ, പി.സി.കെ. ആൻ്റണി, മുരളി തറയിൽ , രാധാകൃഷ്ണൻ ഞാറ്റുവെട്ടി, രാമകൃഷ്ണൻ പാലയ്ക്കാട്ട്, ടി.ആർ. ദിനേശ്, സി.എസ്. അജീഷ്, റോയ് മാത്യു, ഗോപിനാഥ് വാഴപ്പിള്ളി, ശാലിനി ഉണ്ണികൃഷ്ണൻ, യമുനാദേവി ഷിജു, വിലാസൻ തുമ്പരത്തി, എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page