എഫ്.സി.ആർ.എ. നിയമ ഭേദഗതി ബിൽ പിൻവലിക്കണം – കത്തിഡ്രൽ കത്തോലിക്ക കോൺഗ്രസ്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ എ.കെ.സി.സി.യുടെ നേതൃത്വത്തിൽ ഇടവകയുടെ സഹകരണത്തോടെ സംഘടിപ്പിച്ച എഫ്.സി.ആർ.എ. നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ റാലി കത്തിഡ്രൽ വികാരി ഡോ.ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

കത്തിഡ്രൽ അസി. വികാരിമാരായ ഫാ. ലിൻഡോ കാരേക്കാടൻ, ഫാ. ക്രിസ്റ്റോൺ കൈനാടത്തു പറമ്പിൽ, ഫാ. ജസ്റ്റിൻ കളർ പാറ, സി.എം.സി. പ്രൊവിൻഷ്യാൾ സിസ്റ്റർ ധന്യ, കത്തിഡ്രൽ ട്രസ്റ്റിമാരായ പി.ടി. ജോർജ്, സാബു ജോർജ്, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജൻ,

കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, എ.കെ.സി.സി. സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, രൂപത എ.കെ.സി.സി. പി. ആർ.ഒ. ടെൽസൺ കോട്ടോളി എന്നിവർ സംസാരിച്ചു.

മത മേലധ്യക്ഷൻമാരെ അവഹേളിച്ച പി.സി. ജോർജും മകനും മാപ്പ് പറയണമെന്നും, എഫ്.സി.ആർ.എ. ദേദഗതി ബിൽ നടപ്പിലാക്കരുത് എന്നും എ.കെ.സി.സി. ആവശ്യപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page